---
title: "കായണ്ണയില്‍ ആള്‍ദെെവത്തിനെതിരെ പ്രതിഷേധവുമായി സര്‍വ്വകക്ഷി മാര്‍ച്ച്"
english_title: "All party march to protest against Aldevam in Kayanna"
publisher: "balusserynews.in"
canonical_url: "https://balussery.truevisionnews.com/news/76002/All party march to protest against Aldevam in Kayanna"
published_at: "2022-10-22T22:41:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6354255702d68_.JPG"
keywords: []
---

# കായണ്ണയില്‍ ആള്‍ദെെവത്തിനെതിരെ പ്രതിഷേധവുമായി സര്‍വ്വകക്ഷി മാര്‍ച്ച്

> **Lead Summary:** **കായണ്ണ:**ഗ്രാമ പഞ്ചായത്തിലെ മാട്ടനോട് ചാരുപറമ്പിൽ ആൾ ദൈവ പ്രവർത്തനം നടത്തി ജനങ്ങളെ ചൂഷണം ചെയ്യുന്ന പ്രവർത്തി അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ടു കൊണ്ട് കായണ്ണയിലെ സർവ്വകക്ഷി നേതൃത്വത്തിൽ നാളെ രാവിലെ 9 മണിക്ക് ചാരുപറമ്പിലേക്ക് മാർച്ച് നടത്താൻ തിരുമാനിച്ചു.

## Article Content

**കായണ്ണ:**ഗ്രാമ പഞ്ചായത്തിലെ മാട്ടനോട് ചാരുപറമ്പിൽ ആൾ ദൈവ പ്രവർത്തനം നടത്തി ജനങ്ങളെ ചൂഷണം ചെയ്യുന്ന പ്രവർത്തി അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ടു കൊണ്ട് കായണ്ണയിലെ സർവ്വകക്ഷി നേതൃത്വത്തിൽ നാളെ രാവിലെ 9 മണിക്ക് ചാരുപറമ്പിലേക്ക് മാർച്ച് നടത്താൻ തിരുമാനിച്ചു.

സാധാരണക്കാരനായിരുന്ന ഇയാൾ പന്ത്രണ്ട് വർഷങ്ങൾക്ക് മുമ്പാണ് ആൾ ദൈവമായി മാറുന്നത്.

ഉറഞ്ഞു തുള്ളിയുള്ള പ്രവചനങ്ങളും, മൃഗബലിയും, ചികിത്സയും തുടങ്ങിയതോടെ ഇതര ദേശങ്ങളിൽ നിന്നും ആളുകൾ വരാനും തുടങ്ങി. ഇങ്ങനെയെത്തുന്നവർ ജനങ്ങളുടെ സൈര്യ ജീവിതം തകർക്കുന്ന രീതിയിലുള്ള പ്രവർത്തനങ്ങൾ നടത്തുന്നതിനെതിരെ ഇവിടെ പ്രതിഷേധം ശക്തമാണ്.

എട്ടു മാസം മുമ്പ് യുവതിയെ തട്ടിക്കൊണ്ടുപോയി അനധികൃതമായി താമസിപ്പിച്ചതിന് പോലീസ് അറസ്റ്റ് ചെയ്ത് റിമാൻഡിലാക്കിയിട്ടു ണ്ടായിരുന്നു.

ഇയാൾ ഇപ്പോൾ വീണ്ടും ആ പ്രവർത്തനവുമായി മുന്നോട്ട് പോകുകയാണ്. ജനങ്ങളുടെ സ്വൈര്യ ജീവിതം തകർക്കുന്ന രീതിയിൽ ഗുണ്ടകളെ ഇറക്കുന്നതിനെതിരെ പോലീസ് ശക്തമായി നടപടി സ്വീകരിക്കണമെന്ന് സർവ്വകക്ഷി യോഗം ആവശ്യപ്പെട്ടു.

ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് സി.കെ.ശശി അധ്യക്ഷനായി കെ.കെ.നാരായണൻ, കെ.വി.ബിൻഷ, ജയപ്രകാശ് കായണ്ണ, എം.കെ. ബാലകൃഷ്ണൻ, എ.സി. സതി, പി.കെ. അബ്ദുൾ സലാം, സി. പ്രകാശൻ, രാജൻ കോറോത്ത്, എൻ.പി.ഗോപി, ബാബു കുതിരോട്, രാജഗോപാലൻ കവിലിശ്ശേരി, പി.പി. ഭാസ്കരൻ, എൻ. ചോയി തുടങ്ങിയവർ യോഗത്തില്‍ പ്രസംഗിച്ചു.

### Related Links & Sources
- [Original Story Source](https://balussery.truevisionnews.com/news/76002/All party march to protest against Aldevam in Kayanna)